നിലന്പൂർ: അളക്കൽ വിജയപുരത്തെ അനധികൃത പാറഖനനത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അനധികൃത ക്വാറികൾ അനുവദിക്കില്ലെന്നും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ്. ഖനന പ്രദേശം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
ലൈസൻസ് ഉൾപ്പെടെ ഒരു രേഖയുമില്ലാതെയാണ് പാറഖനനം നടത്തുന്നതെന്ന് പുള്ളിപ്പാടം വില്ലേജ് ഓഫീസർ ബീന, ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിത എന്നിവർ വ്യക്തമാക്കിയതിനൊപ്പം ദീപിക വിഷയം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജനപ്രതിനിധികളുടെ സന്ദർശനം. പഞ്ചായത്തംഗങ്ങളായ അച്ചാമ്മ ജോസഫ്, തോമസ് കുരുവിള, വിജി സുരേഷ് എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
പുള്ളിപ്പാടം വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകുകയും ഒരു വാഹനം കസ്റ്റഡിയിലെടുക്കു
കയും ചെയ്തിരുന്നുവെങ്കിലും ശക്തമായ നടപടികൾ പുള്ളിപ്പാടം വില്ലേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാതെ പോയതാണ് വീണ്ടും പാറ ഖനനത്തിന് വഴിതെളിയിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.